LATEST

6/recent/ticker-posts

Header Ads Widget

വിസ നൽകാമെന്ന് വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

 



മുണ്ടക്കയം വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.


യൂറോപ്യൻ രാജ്യങ്ങളിലെ വീസ ആറുമാസത്തിനുള്ളിൽ നൽകാമെന്നു വിശ്വസിപ്പിച്ചു 5 മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയെന്ന് 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വീസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്നു പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.


നിരവധിയാളുകളുടെ പരാതിയെ തുടർന്നു മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു. ഇതിനോടകം തന്നെ അനീഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പണം ആർക്കൊക്കെ കൈമാറി എന്തിനെല്ലാം വിനിയോഗിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇനി അന്വേഷണം ഉണ്ടാക്കേണ്ടത്

Post a Comment

0 Comments