LATEST

6/recent/ticker-posts

Header Ads Widget

ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് വിസ നൽകി അമേരിക്ക, കടുത്ത നിയന്ത്രണം, മത്സരദിവസം രാവിലെ മാത്രം അമേരിക്കയിൽ എത്താൻ അനുമതി




 വാഷിംഗ്‌ടൺ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തുന്ന ഇറാൻ ഫുട്ബോൾ ടീം അംഗങ്ങൾക്ക് കർശന നിബന്ധനകളോടെ അമേരിക്ക വിസ അനുവദിച്ചു.


രാഷ്ട്രീയ-നയതന്ത്ര ഭിന്നതകളുടെ പശ്ചാത്തലത്തിൽ, മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത നിബന്ധനകളോടെയാണ് ഇറാൻ താരങ്ങൾക്ക് അമേരിക്ക വിസ നൽകിയിരിക്കുന്നത്. മത്സരം നടക്കുന്ന ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും, മത്സരം കഴിഞ്ഞ ഉടൻ തന്നെ രാത്രിയിൽ രാജ്യം വിടാനുമാണ് അമേരിക്കൻ ഭരണകൂടം ഇറാൻ കളിക്കാർക്കും ഒഫീഷ്യലുകൾക്കും അനുമതി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി മെക്സിക്കോയിലെ ഇറാൻ അംബാസഡർ വ്യക്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്ന ടീമായി ഇറാൻ മാറി.


മെക്സിക്കോയിലാണ് ഇറാൻ ടീമിൻറെ പരിശീലന ക്യാംപ് അമേരിക്കയിലെ മത്സരങ്ങൾക്കെത്തുന്ന ടീം അരിസോണയിൽ ആയിരുന്നു താമസിക്കേണ്ടിയിരുന്നത്. ഗ്രൂപ് ഘട്ടത്തിൽ അമേരിക്കയിൽ 3 മത്സരങ്ങളാണ് ഇറാൻ കളിക്കേണ്ടത്. അമേരിക്കയും ഇറാനും ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരും.

Post a Comment

0 Comments