LATEST

6/recent/ticker-posts

Header Ads Widget

ദേശചരിത്രത്തിൽ മമ്പുറം തങ്ങളുടെ സ്വാധീനം പഠനവിധേയമാക്കണം

 


മലബാറിലെ ദേശചരിത്രത്തിൽ മമ്പുറം തങ്ങളുടെ സ്വാധീനം  പഠന വിധേയമാക്കണമെന്ന് വേങ്ങര- കുറ്റൂരിൽ നടന്ന മമ്പുറം തങ്ങൾ പൈതൃക സദസ്സ് അഭിപ്രായപ്പെട്ടു.

നാടിൻ്റെ സാമൂഹിക നവോത്ഥാനത്തിലും സാമുദായിക സഹവർത്തിത്വത്തിലും മമ്പുറം തങ്ങളുടെ മാതൃകകൾ പുതിയ കാലത്ത് ഏറെ പ്രസക്തമാണ്.

തങ്ങളുമായി ആത്മബന്ധമുള്ള ദേശങ്ങളുടെ ഓർമ്മകൾ മുൻ നിറുത്തി മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് & ഹെറിറ്റേജ് സ്റ്റഡീസ് നടത്തുന്ന കാമ്പയിൻ്റെ ഭാഗമായാണ് ഗ്രീന സ്ക്വയറിൽ 'മമ്പുറം തങ്ങളും കുറ്റൂരും' എന്ന ശീർഷകത്തിൽ പൈതൃക സദസ്സ് സംഘടിപ്പിച്ചത്.

കുറ്റൂർ ദേശത്തെ സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷനായിരുന്നു സംഘാടകർ. ചരിത്ര ഗവേഷകനും ഡൽഹി ശിവ്നാടാർ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രഫസറുമായ ഡോ: പി സി സൈതലവി ഉദ്ഘാടനം ചെയ്തു.ഗ്രീൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് ലത്വീഫ് അരീക്കൻ അധ്യക്ഷത വഹിച്ചു.

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് & ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ഡോ: മോയിൻ മലയമ്മ മുഖ്യ പ്രഭാഷണം നടത്തി.

മൻസൂർ കൊളപ്പുറം, പി പി അബ്ദുൽ നാസർ, കെ സി അബ്ദുറഹ്മാൻ, ഗഫൂർ എടത്തോള, അബ്ദുൽ അസീസ് അഹ്സനി മാടംചിന,  ദിലീപ് കൊളക്കാട്ടിൽ, ഇ കെ അബ്ദുറഹ്മാൻ, വി എൻ മൊയ്തീൻ ഹാജി, എന്നിവർ മമ്പുറം തങ്ങളുമായി ബന്ധപ്പെട്ട നാട്ടോർമ്മകൾ പങ്ക് വെച്ചു.

മമ്പുറം തങ്ങളുമായി ആത്മബന്ധം പുലർത്തിയ പാലമഠത്തിൽ പുതുപ്പറമ്പിൽ കുഞ്ഞാലിയുടെ വിയോഗത്തിൽ അനുശോചിച്ച് ഫസൽ പൂക്കോയ തങ്ങൾ എഴുതിയ കത്തിൻ്റെ പകർപ്പ് പുതുപ്പറമ്പിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ  മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി.

മമ്പുറം തങ്ങളുടെ ചരിത്രം ആസ്പദമാക്കിയ പാട്ടുകളുടെ ആലാപനവും നടന്നു.


ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ അരീക്കൻ മുഹമ്മദ് കുട്ടി, കെ സി മുഹമ്മദ് കുട്ടി, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, മജീദ് കള്ളിയത്ത്, പി കെ ഉസ്മാൻ, സലീം കെ സി,  കെ കെ അബ്ദുൽ ലത്വീഫ് , അബ്ദുൽ ഹാദി പി പി, റബീഹ് മണ്ടോട്ടിൽ നേതൃത്വം നൽകി.


ജന:സെക്രട്ടറി സത്താർ കുറ്റൂർ സ്വാഗതവും

ട്രഷറർ ഫൈസൽ മാലിക് വി എൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments