സംസ്ഥാനത്ത് ശരീരം കീറി മുറിക്കാതെ പോസ്റ്റുമോർട്ടം നടത്താൻ കഴിയുന്ന വിർച്വൽ ഓട്ടോപ്സി സംവിധാനം ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.
സംസ്ഥാനത്താകെ ഇത് നടപ്പാക്കാൻ 30 കോടിയോളം രൂപ ചെലവ് വരും എന്നും ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഈ സൗകര്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായകല്പം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട് പ്രസംഗിച്ചതിനു പിന്നാലെയാണ് മന്ത്രി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
പോലീസ് സർജനെ നിയമിക്കാത്തതിനാൽ വടകര മേഖലയിൽ നിന്നുള്ള മൃതശരീരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത് .ഇതിന് ബന്ധുക്കൾ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതായും ബന്ധുവിന്റെ മരണവേദന താങ്ങുന്നവർക്ക് ഇരട്ടി വേദനയാണിത് എന്നായിരുന്നു ഷാഫി പറമ്പിൽ വിശദീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലര കോടിക്ക് വെർച്വൽ ഓട്ടോപ്‌സി സംവിധാനം കൊണ്ടുവരാൻ ആവും.
ഇതിനായി ജില്ലാ ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ടിൽ നിന്ന് ചെറിയൊരു തുക വീതം ഈ പദ്ധതിക്കായി നീക്കി വെക്കാം എന്നും ഷാഫി പറഞ്ഞു. ഇതിനു മറുപടിയായിട്ടാണ് മന്ത്രി മുരളീധരൻ വിർച്വൽ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.



0 Comments