എ ആർ നഗർ | ഈ വർഷത്തെ സംസ്ഥാനതല ബഡ്‌സ് പ്രവേശനോത്സവത്തിന്റെ പ്രചാരനർത്ഥം അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് ബ്ലിസ് ബഡ്‌സ് സ്കൂൾ വിളംബര റാലി കുന്നുംപുറത്തു സംഘടിപ്പിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവം ജൂൺ 6 ന് രാവിലെ 10 മണിക്ക് ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിക്കും.
വിളംബര റാലിയിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ,കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, അങ്കണവാടി ടീച്ചർമാർ, ഹാശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ സേന അംഗങ്ങൾ, വിവിധ ക്ലബ് പ്രവർത്തകർ, നാട്ടുക്കാർ,എന്നീവർ പങ്കെടുത്തു.



0 Comments