LATEST

6/recent/ticker-posts

Header Ads Widget

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പുതിയ പദവി; കോൺഗ്രസ് പ്രവർത്തക സമിതി അംഗം

 



ബെംഗളൂരു: കർണാടകയിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം.


സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതുൾപ്പെടെ നേരത്തെ ചർച്ചയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രിയെക്കൂടാതെ പത്ത് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ ഉപമുഖ്യമന്ത്രി, കെപിസിസി പ്രസിഡൻ്റ് സ്ഥാനങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Post a Comment

0 Comments