വേങ്ങരയുടെ കുരുക്കഴിക്കാനും ..... പുഴയോരവാസികളുടെ ഉരുക്കം തീർക്കാനും പരിഹാരമാർഗ്ഗവുമായി മന്ത്രിക്ക് വേങ്ങര പഞ്ചായത്തിൻ്റെ ബൈപ്പാസ് പ്രൊപ്പോസൽ ........
അധികമാരും അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന ഒരു ജനതയുണ്ട് നമ്മുടെ നാട്ടിൽ ......
പുഴയോര വാസികളാണവർ .... ഓരോ വർഷ കാലത്തും ചങ്കിടിപ്പോടെയും, ദുരിതത്തിലൂടെ വിധിയേയും പഴിച്ച് അവർ ജീവിതം മുന്നോട്ട് പോകുന്നു..... അവരുടെ ഭൂമി പുഴ കൊണ്ട് പോയിക്കൊണ്ടിരിക്കുന്നു..... അവരുടെ പാട രേഖരങ്ങളിലേക്ക് വെള്ളം കയറിച്ചെന്ന് കൃഷി നാശങ്ങളുണ്ടാക്കുന്നു..... വീട്ടകങ്ങളിലേക്ക് വെള്ളം കയറി ഇറങ്ങിക്കൊണ്ടേയിരിക്കുന്നു ........
ഈ മാനുഷിക പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതോടൊപ്പം തന്നെ വേങ്ങര ടൗണിനെ ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താനുമുതകുന്ന ഒരു പ്രൊപ്പോസൽ വേങ്ങര പഞ്ചായത്ത് ഭരണസമിതിയിലേക്ക് ഈ വിനീതൻ സമർപ്പിച്ചിരുന്നു. പ്രിയപ്പെട്ട സഹപ്രവർത്തകർ ഒന്നടങ്കം ഈ ആശയത്തെ പിന്തുണക്കുകയും ബഹുമാനപ്പെട്ട MLA മുഖാന്തിരം സർക്കാറിലേക്ക് സമർപ്പിക്കാനും തീരുമാനമെടുത്തു......
ഇന്നലെ ആ ദൗത്യവും നിർവ്വഹിക്കപ്പെട്ടു..... വേങ്ങരയുടെ MLA യും , തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുമായ
പ്രിയപ്പെട്ട KM ഷാജി അവർകൾക്ക് നിരവധി സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരുടെ സാനിധ്യത്തിൽ വേങ്ങരക്കായുള്ള പുതിയ പ്രൊപ്പോസൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് NT അബ്‌ദുൽ നാസർ കൈമാറി .....
തുടർ നടപടികൾക്കായി പ്രത്യാശയോടെ.....
പ്രതീക്ഷയോടെ......
മുഹമ്മദ് സാദിഖ് കോടിയാട്ട്.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ,
വേങ്ങര ഗ്രാമ പഞ്ചായത്ത് .



0 Comments