LATEST

6/recent/ticker-posts

Header Ads Widget

സഊദി അറേബ്യയിൽ നിർമ്മിച്ച ഗോഡിവ ചോക്ലേറ്റ് ബാറുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നു; മുന്നറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം

 



ദോഹ: സഊദി അറേബ്യയിൽ നിർമ്മിച്ച ഗോഡിവ കുനാഫ & പിസ്റ്റാഷിയോ മിൽക്ക് খ) A (GODIVA Kunafah & Pistachio Milk Chocolate Bar) വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പാക്കറ്റിലെ പോഷക വിവരങ്ങൾ രേഖപ്പെടുത്തിയ ലേബലിൽ ഉൾപ്പെടുത്താതെ ഇതിൽ മുട്ടയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുട്ടയോട് അലർജിയുള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.


ഉത്പാദകർ ഈ ചോക്ലേറ്റ് ഉൽപ്പന്നം കടകളിൽ നിന്ന് സ്വമേധയാ പിൻവലിച്ചതായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അറിയിച്ചിട്ടുണ്ട്. ഖത്തറിലെ പ്രാദേശിക വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ ഉടനടി പിൻവലിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഇവിടുത്തെ വിതരണക്കാർക്ക് നിർദ്ദേശം നൽകി. വിപണിയിൽ ഇത്തരം ചോക്ലേറ്റുകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക പരിശോധനാ സംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്

ഉപഭോക്താക്കൾക്കുള്ള നിർദ്ദേശം മുട്ടയോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉള്ള ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് കഴിക്കരുതെന്നും കൈവശമുള്ളവ ഉടനടി നശിപ്പിച്ചു കളയണമെന്നും മന്ത്രാലയം ശക്തമായി നിർദ്ദേശിക്കുന്നു.


ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ബാച്ചുകളുടെ വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

Post a Comment

0 Comments