LATEST

6/recent/ticker-posts

Header Ads Widget

കൃഷി ഭവൻ നൽകിയ തൈകളുടെ വിതരണോദ്ഘാടനം- "ഒരു കൈ ഒരു തൈ"

 


എ ആർ നഗർ | പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും ഭാഗമായി കൃഷി ഭവൻ നൽകിയ വിവിധ തൈകളുടെ വിതരണോദ്ഘാടനം GUPS AR Nagar സ്കൂളിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ. ഉസ്മാൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആബിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ. ഷക്കീറലി അരീക്കൻ ആശംസകൾ അർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.


ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് മെമ്പർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. പ്രകൃതി സംരക്ഷണത്തിലും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഓരോരുത്തരുടെയും പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്യുകയും അവ വീടുകളിലും സ്കൂൾ പരിസരത്തും നട്ടുപിടിപ്പിച്ച് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് പരിപാടി സഹായകമായി.

Post a Comment

0 Comments