LATEST

6/recent/ticker-posts

Header Ads Widget

കരുവന്നൂർ സഹകരണ ബേങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതി രെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

 



കൊച്ചി: കരുവന്നൂർ സഹകരണ ബേങ്ക് തട്ടിപ്പിൽകേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. എംഎൽഎ എ സി. മൊയ്‌തീൻ, കെ. രാധാകൃഷ്ണൻ എംപി, തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.


കരുവന്നൂർ ബേങ്ക് തട്ടിപ്പ്കേസിൽ സിപിഎമ്മിനെയും പാർട്ടിയുടെ മൂന്നു മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി ഇ ഡിയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികളുടെ എണ്ണം 83 ആയി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


കരുവന്നൂർ ബേങ്ക് വായ്‌പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. അടുത്തിടെ കെ.രാധാകൃഷ്‌ണൻ എംപിയെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത് രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമായിരുന്നുPolitics


സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബേങ്കിൽ നടന്നത്. കേസിൽ രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. ബേങ്ക് സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആർ സുനിൽ കുമാർ.

Post a Comment

0 Comments