LATEST

6/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിന പ്രതിജ്ഞ പുതുക്കിയ വിദ്യാർത്ഥികൾക്ക് അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ വക ഹരിത സസ്യസമ്മാനം

 



ഏ ആർ നഗർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണവും വൃക്ഷത്തൈ നടീലും ഇരുമ്പുചോല എയുപി സ്കൂളിൽ നടന്നു . അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് ലൈലാ പുല്ലുണി നിർവഹിച്ചു. പ്രധാനാധ്യാപിക ജി സുഹറാബി അധ്യക്ഷത വഹിച്ചു. 

വിദ്യാർത്ഥി പ്രതിനിധികളായ സഹ്‌ല പരിസ്ഥിതി ദിന സന്ദേശവും ഇ കെ ഫാത്തിമ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്തഫ പുള്ളിശ്ശേരി സ്ഥിരസമിതി അധ്യക്ഷന്മാരായ സി കെ ജാബിർ കെ.പി റീന, ഓസി ഹബീബ മൻസൂർ , ജസീന ഷമീം , ഹസ്നാ ഉസ്മാൻ , സ്കൂൾ മാനേജർ കാവുങ്ങൽ ലിയാകത്തലി , പിടിഎ പ്രസിഡണ്ട് സി അബ്ദുറഷീദ് , ബഷീർക്കാവുങ്ങൽ. ഉസ്മാൻ മമ്പുറം, ടി മുനീർ, സ്റ്റാഫ് സെക്രട്ടറി മുനീർവിലാശ്ശേരി, തുടങ്ങിയവർ സംസാരിച്ചു. എക്കോ ക്ലബ്ബ് കൺവീനർ ഇർഷാദ് പാക്കട സ്വാഗതം പറഞ്ഞു .

കൃഷി ഓഫീസർ എം ഹംന,കൃഷി അസിസ്റ്റന്റ് റോണി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി

പടം.. ഇരുമ്പുചോല എയുപി സ്കൂൾ വിദ്യാർത്ഥികൾക്ക് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ ഫലവൃക്ഷത്തൈകൾ കൈമാറിയപ്പോൾ

Post a Comment

0 Comments