ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലിന്റെ ജന്മദിനത്തോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചു. ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദ് പരിസരത്തുള്ള ഖബറിടത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി പ്രത്യേക പ്രാർത്ഥനാ ചടങ്ങിലും പങ്കെടുത്തു.
പിസി ന്യൂസ്,
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രിയുടെ സന്ദർശനം മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കേരളവും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ-സാംസ്കാരിക സൗഹൃദത്തിന്റെ തുടർച്ച കൂടിയാണ് ഈ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ അസംബ്ലിയിൽ ന്യൂനപക്ഷ അവകാശങ്ങൾക്കായി ശക്തമായി വാദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്തെന്നും തമിഴ് സമൂഹത്തിനും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് തമിഴ്നാട് സർക്കാർ എന്നും ആദരവ് നൽകുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
#TVKVijay #actorvijayofficial #TamilNaduCM #MuslimLeague #pkkunjalikkutty #TamilnaduNews #PanakkadThangal



0 Comments