LATEST

6/recent/ticker-posts

Header Ads Widget

ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’: ഇന്ന് മാത്രം 215 കേസുകൾ, അറസ്റ്റിലായത് 233 പേർ

 


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് 215 കേസുകളും രജിസ്റ്റർ ചെയ്തു.ഇന്ന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 1442 കേസുകളാണ് ആകെ രജിസ്റ്റർചെയ്‌തത്‌. 1559 പേർ ഇതുവരെ അറസ്റ്റിലായി. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.

മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ നേരിട്ടും വാട്സാപ്പ് മുഖേനയും അറിയിക്കാം. നേരിട്ട് വിവരങ്ങളറിയിക്കാനുള്ള നമ്പർ-9497979794, 9497927797. വാട്സ്ആപ്പ് നമ്പർ- 9995966666. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Post a Comment

0 Comments