LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഷിഗെല്ല ജാഗ്രത; 126 പേർക്ക് രോഗബാധ, മുന്നറിയുപ്പായി ആരോഗ്യ വകുപ്പ്

 


സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി ഉയർന്നതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.

ബത്തേരിയിൽ റിപ്പോർട്ട് ചെയ്ത സംശയാസ്പദ കേസുകളിൽ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കർശന നിർദേശങ്ങൾ നൽകിയതായി മന്ത്രി പറഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ശുദ്ധീകരിച്ച കുടിവെള്ളം മാത്രമേ വിതരണം ചെയ്യാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വയറിളക്ക ലക്ഷണങ്ങൾ കണ്ട സ്കൂളിലെ കുഴൽക്കിണർ വെള്ളത്തിന് നിലവിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ സ്കൂൾ കിണറിലെ വെള്ളത്തിന്റെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


മഴക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വവും ഭക്ഷ്യസുരക്ഷയും കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

Post a Comment

0 Comments