LATEST

6/recent/ticker-posts

Header Ads Widget

സാങ്കേതിക തകരാർ; ജമ്മുകശ്മ‌ീരിൽ കേബിൾ കാറിൽ മലയാളികൾ ഉൾപ്പടെ മുന്നൂറോളം സഞ്ചാരികൾ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു fo




ദില്ലി: ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് നിരവധി സഞ്ചാരികൾ കുടുങ്ങി. 300 പേരൊളം പേരാണ് കേബിൾ കാറിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്.


  • കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 80 പേരെ സുരക്ഷിതമായി താഴെയിറക്കി. ബാക്കിയുള്ള സഞ്ചാരികളെ സുരക്ഷിതരാക്കി ഇറക്കാൻ നടപടികൾ പുരോഗമിക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി അറിയിച്ചു. ജമ്മു കശ്മീർ പൊലീസും എസ്‌ഡിആർഎഫും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നു. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയെന്ന് ലഫ് ഗവർണർ അറിയിച്ചു. ഇന്നലെയും കേബിൾ കാറിൽ മലയാളി കുടുങ്ങിയിരുന്നു.

Post a Comment

0 Comments