LATEST

6/recent/ticker-posts

Header Ads Widget

മതസൗഹാർദത്തിന്റെ പെരുമയുണർത്തുന്ന മൂന്നിയൂർ കോഴിക്കളിയാട്ടം നാളെ

 


തിരൂരങ്ങാടി | പ്രസിദ്ധമായ മൂന്നിയൂർ കോഴിക്കളിയാട്ടം നാളെ. ഉത്സവത്തിൽ പങ്കുചേരാൻ ആയിരങ്ങളാണ് ഒഴുകിയെത്തുക. മതസൗഹാർദത്തിന്റെ പെരുമയുണർത്തുന്ന കളിയാട്ടം ഒരു കാർഷിക ഉത്സവം കൂടിയാണ്. 

വാദ്യനൃത്ത ചുവടുകളുടെ അകമ്പടിയോടെ നാട്ടുപാതകളിലൂടെ ഊരുചുറ്റിയിരുന്ന പൊയ്ക്കുതിരകളെല്ലാം നാളെ കാവിലെത്തും. ഇവർക്കൊപ്പം ജാതിമതഭേദമന്യേ നാട്ടുകാരും ഉത്സവപ്പറമ്പിലേക്കെത്തും. ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലിക്കലോടെ തുടങ്ങിയ കളിയാട്ടത്തിലെ ഏക പകൽ ഉത്സവമാണ് രണ്ടാം വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം. 

Post a Comment

0 Comments