LATEST

6/recent/ticker-posts

Header Ads Widget

സീബ്രാലൈനുകൾ കാണുവാനില്ല; അപകടഭീതിയിൽ സ്കൂൾ കുട്ടികളും രക്ഷിതാക്കളും

 


പരപ്പനങ്ങാടി ടൗണിലും, പരിസരപ്രദേശങ്ങളിലും പുതുതായി പണികഴിഞ്ഞ കടലുണ്ടി റോഡു ളിലെയും സീബ്രാലൈനുകൾ മാ ഞ്ഞുപോയതിനെത്തുടർന്ന് - അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർക്ക് പരാതി നൽകി കേരള ഡെവലപ്മെൻറ് ഫോറം


സ്കൂ‌ളുകൾ തുറക്കുന്നതോടെ തിരക്ക് വർധിക്കുമെന്നിരി ക്കെ കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും, വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരുടെ സുരക്ഷകണക്കിലെടുത്ത് എത്രയും വേഗം സീബ്ര ലൈനുകൾ പുനഃസ്ഥാ പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അസി: എൻജിനീയർക്കാണ് കെ ഡി എഫ് നിവേദനം നൽകിയത്. ടൗണിലെ പ്രധാന ഭാഗങ്ങളിലെയും, സ്കൂളുകൾക്കു മുമ്പിലുള്ള സീബ്രാ ലൈനുകൾ മാഞ്ഞു പോയത് കാൽനടയാത്രക്കാരെയും വാഹന ഉടമകളെയും ഒരേസമയം ബുദ്ധിമുട്ടിലാക്കുന്നു 2025 ആഗസ്റ്റ് മുതൽ നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ പരിഹാരം കാണാത്തതിൽ പൊതുജനങ്ങളും രോഷത്തിലാണ് മഴക്കാലം തുടങ്ങുന്നതിനു മുമ്പ് യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കണമെന്ന് കെ.ഡി.എഫ് ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പ്രസിഡണ്ട് അസീസ് കടലുണ്ടി, പി പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾക്കൊട്ടം തല, എന്നിവർ അസിസ്റ്റൻറ് എൻജിനീയർ റോഡ് നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു


പരപ്പനങ്ങാടി ടൗണിലും പരിസരപ്രദേശങ്ങളിലെയും കടലുണ്ടി റോഡുകളിലെയും മാഞ്ഞുപോയ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യ പ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ പി.ഡബ്ല്യു.ഡി എൻജിനീയർക്ക് നിവേദനം നൽകുന്നു

Post a Comment

0 Comments