മമ്പീതി : എസ്എസ്എഫ് കുറ്റാളൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മെയ് 23,24 തിയതികളിലായി മമ്പീതിയിൽ നടന്ന സാഹിത്യോത്സവിൽ കുന്നത്ത് യൂണിറ്റ് ജേതാക്കളായി. സമാപന സംഗമം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് വേങ്ങര സോൺ പ്രസിഡണ്ട് യൂസഫ് സഖാഫി കുറ്റാളൂർ അനുമോദന പ്രഭാഷണം നടത്തി. കല്ലേങ്ങൽ പടി, കുറ്റാളൂർ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി.കുറ്റാളൂർ യൂണിറ്റിലെ സഹൽ ശരീഫ് കലാപ്രതിഭയായും കുന്നത്ത് യൂണിറ്റിലെ ഖലീൽ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് നേതാക്കൾ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. വാർഡ് മെമ്പർ കെടി അബൂബക്കർ മാസ്റ്റർ ആശംസകൾ അറിയിച്ചു.അടുത്ത വർഷത്തെ സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന പുളിക്കപ്പറമ്പ് യൂണിറ്റിന് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി.



0 Comments