- തെരഞ്ഞെടുപ്പിന് നാട്ടില്‍പോയി തിരിച്ചെത്തിയ അതിഥി ത്തൊഴിലാളികള്‍ പൊടുന്നനെ കുലി 1400 മുതല്‍ 1600 വരെ ആവശ്യപ്പെട്ട് സമരം നടത്തുകയായിരുന്നു.
ഭീമമായ കുലിവർധന ആവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ പഞ്ചായത്ത് ഇടപെട്ട് മിനിമം കൂലി നിശ്ചയിച്ചു.
ലേബർ ഓഫിസർ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍, കരാറുകാർ, തൊഴിലുടമകള്‍ എന്നിവർ ഉള്‍പ്പെട്ട യോഗത്തിലാണ് മിനിമം കുലി ധാരണയായത്
പാവറട്ടി പഞ്ചായത്ത് ഓഫീസില്‍ചേർന്ന യോഗം ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫിസർ വി.കെ. റഫീക്ക് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റംസിയ മുജീബ്, ജന പ്രതിനിധികളായ ഉമ്മർ സലീം, കെ.സി. കാദർമോൻ, കമാലുദീൻ തോപ്പില്‍, ബിന്ദു സാംസണ്‍, കെ.കെ. ലിഷ, പാവറട്ടി എസ്‌ഐ എം. നാസർ, പഞ്ചായത്ത് അസി. സെക്രട്ടറി അരുണ്‍ നാരായണൻ, ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.എ. ജിതിൻ, കരാറുകാരുടെ പ്രതിനിധികളായി ബെർട്ടിൻ ചെറുവത്തൂർ, സാംസണ്‍ ചിരിയങ്കണ്ടത്ത്, അബ്ദൂല്‍ റസാഖ് എന്നിവർ പ്രസംഗിച്ചു.
നിർമാണ മേഖലയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് 1,100 രൂപയും ഹെല്‍പർക്ക് 950 രൂപയും നല്‍കാനാണ് ധാരണയായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ പറഞ്ഞു.
ഇതില്‍കൂടുതല്‍ കൂലി തൊഴിലുടമകള്‍ നല്‍കരുതെന്ന് യോഗം അഭ്യർഥിച്ചു. നിശ്ചയിച്ച മിനിമം കുലി ഹിന്ദിയിലും തമിഴിലും മലയാളത്തിലും എഴുതി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കരാറുകാരുടെ നേതൃത്വത്തില്‍ സ്ഥാപിക്കാനും തീരുമാനിച്ചു. നിർമാണ മേഖലയില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് 935 രൂപയും ഹെല്‍പർക്ക് 845 രൂപയുമാണ് സർക്കാർ നിശ്ചയിച്ച കുലിയെന്ന് ലേബർ ഓഫീസർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് നാട്ടില്‍പോയി തിരിച്ചെത്തിയ അതിഥി ത്തൊഴിലാളികള്‍ പൊടുന്നനെ കുലി 1400 മുതല്‍ 1600 വരെ ആവശ്യപ്പെട്ട് സമരം നടത്തുകയായിരുന്നു.
ഇതിനെതിരേ പ്രതിഷേധവുമായി നിർമാണ മേഖലയിലെ കരാറുകാരും എൻജിനീയർമാരും തൊഴിലുടമകളും രംഗത്ത് എത്തിയതാടെ സംഘർഷാവസ്ഥ സംജാതമായിരുന്നു. നിർമാണമേഖല, സാമഗ്രികളുടെ വിലക്കയറ്റംമൂലം തളർച്ചയിലാണെന്നും ഭീമമായ കുലിവർധന കൂടി ഈ സാഹചര്യത്തില്‍ താങ്ങാൻ കഴിയില്ലെന്നും കരാറുകാർ വ്യക്തമാക്കി.
പ്രതിഷേധം ശക്തമായതോടെയോണ് പാവറട്ടി പഞ്ചായത്ത് ഈ വിഷയത്തില്‍ ഇടപെട്ടത്.



0 Comments