LATEST

6/recent/ticker-posts

Header Ads Widget

എബോള വ്യാപനം: 220 ഓളം പേർ മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

 



എബോള വ്യാപനത്തിൽ ഇതുവരെ ആഗോല തലത്തിൽ 220 മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന. എബോള വ്യാപിക്കുന്നത് തടയുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ പകർച്ചവ്യാധി അതിനെയും മറികടക്കുന്ന സാഹചര്യമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.


ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിർത്തിയിലുള്ള രാജ്യങ്ങൾ ഉടൻ നടപടി എടുക്കണമെന്നും അഥനം പറഞ്ഞു. തിങ്കളാഴ്ച ഉഗാണ്ടയിൽ രണ്ട് എബോള കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഏഴായി.


കോംഗോയിൽ ഇതുവരെ 900 പേർക്കെങ്കിലും രോഗബാധയുണ്ടെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രക്കാർക്കായി ഡിജിസിഎ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.


അതിർത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുൻകൂട്ടി തിരിച്ചറിയുന്നതിനും വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനാണ് നിലവിൽ പുതിയ നിർദേശം നൽകിയിരിക്കുന്നത്.

ശരീരസ്രവങ്ങളിലൂടെയുള്ല നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള പടരുക.


ഗുരുതരമായ രക്തസ്രാവത്തിനും അവയവങ്ങളുടെ പ്രവർത്തന വൈകല്യത്തിനും കാരണമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.

Post a Comment

0 Comments