LATEST

6/recent/ticker-posts

Header Ads Widget

തിരൂരങ്ങാടി നഗരസഭയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പ്; പിന്നിൽ ആധാറും പാസ്‌പോർട്ടും സംഘടിപ്പിച്ചു നൽകുന്ന വൻ മാഫിയയെന്ന് സൂചന

 


തിരൂരങ്ങാടി നഗരസഭയിൽ നടന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പിന് പിന്നിൽ വൻ മാഫിയാ സംഘമെന്ന് സൂചന. ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും തരപ്പെടുത്തി നൽകുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.


തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക സോഫ്റ്റ്‌‌വെയറായ കെ-സ്മാർട്ടിലെ വിവരങ്ങളിൽ കൃത്രിമം കാണിച്ച്, യഥാർത്ഥ ഉടമകളുടെ രജിസ്ട്രേഷൻ നമ്പറുകൾ വ്യാജന്മാർക്ക് മറിച്ചുനൽകിയതിന്റെ നിർണായക രേഖകൾ പുറത്തുവന്നിട്ടുണ്ട്.


സ്വന്തം മക്കളുടെ ജനന സർട്ടിഫിക്കറ്റ് അപേക്ഷിച്ച് നഗരസഭയിലെത്തിയ സാധാരണക്കാർക്ക് മറ്റുള്ളവരുടെ പേരിലുള്ള രേഖകളാണ് ലഭിച്ചത്.


തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കഴിഞ്ഞ 15 വർഷത്തിനിടെ നഗരസഭ വിതരണം ചെയ്ത നാല് ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കാനാണ് അധികൃതരുടെ നീക്കം. നഗരസഭാ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഉടൻ പരിശോധന ആരംഭിക്കും. സോഫ്റ്റ്‌വെയറിൽ സാങ്കേതിക കൃത്രിമം നടന്നിട്ടുണ്ടോ എന്നും സംഘം വിശദമായി അന്വേഷിക്കും.

Post a Comment

0 Comments