LATEST

6/recent/ticker-posts

Header Ads Widget

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റു; അപകടം വീടിനുള്ളിൽ ഇരിക്കവെ

 


പാലക്കാട്: മണ്ണാർക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാർക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്കൂളിലെ വിദ്യാർത്ഥിയായ നിവേദിനാണ് മിന്നലേറ്റത്. കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടി വീടിനുള്ളിൽ ഇരിക്കവെയായിരുന്നു അപകടമുണ്ടായത്. വീടിൻ്റെ ചുവരിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. മിന്നലിൽ പൊള്ളലേറ്റ കുട്ടിയെ ആദ്യം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.


ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Post a Comment

0 Comments