LATEST

6/recent/ticker-posts

Header Ads Widget

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ' മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ

 


കൊച്ചി: ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി ഡോ.സൗമ്യ സരിൻ. സ്വന്തം കുടുബംത്തിലെ വ്യക്തികൾക്ക് ഉണ്ടായ അനുഭവങ്ങൾ സഹിതം വിവരിച്ചാണ് ഡോ.സൗമ്യ രംഗത്ത് എത്തിയത്


ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിന് കൂടുതൽ ഡോക്ടർമാരുടെ അഭിപ്രായം തേടുന്നത് രോഗിയുടെ ചികിത്സ വൈകാൻ കാരണം ആകുമെന്നും ഇത് രോഗിയുടെ ജീവന് ആപത്ത് ആകുമെന്നും ഡോ.സൗമ്യ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച വിഡിയോയിൽ പറയുന്നു. സി പി എം നേതാവ് ഡോ. പി. സരിന്റെ ഭാര്യയാണ് ഡോ. സൗമ്യ. നിലവിൽ യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ് ഇവർ.


''ഡോക്ടർമാരിൽ ഒരു ചെറിയ വിഭാഗം കമ്മീഷൻ വാങ്ങുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ, എല്ലാവരും അത്രക്കാരല്ല. സമയം പോലും നോക്കാതെ ഈ സർജറികൾ ചെയ്ത് നിരവധി രോഗികളുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരെ അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല'' ഡോ.സൗമ്യ പറഞ്ഞു. ഇത്തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് കയ്യടി കിട്ടാം, എന്നാൽ അത് ചിലപ്പോൾ ഒരു രോഗിയുടെ ജീവൻ തന്നെ നഷ്ടമാകാൻ കാരണമാകുമെന്നും അവർ വ്യക്തമാക്കി.


'' ഓരോ രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളോട് തുറന്ന് പറയുന്നതാണ് നല്ല രീതി. അതിനെ ബന്ധുക്കളെ പറഞ്ഞു പേടിപ്പിക്കുന്നു എന്ന് പറഞ്ഞു ലഘുകരിക്കരുത്. ഇവിടെ ഒരു ഡോക്ടറും ആന്‍ജിയോപ്ലാസ്റ്റി ചെയ്യാൻ വേണ്ടി രോഗികളെ പറഞ്ഞു പേടിപ്പിക്കാറില്ല ''ഡോ.സൗമ്യ പറഞ്ഞു.


4 ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞ് അഞ്ചമത്തേത് ചെയ്താൽ കമ്മീഷൻ ലഭിക്കും എന്ന് പറയുന്നത് കഷ്ടമാണ്. അനാവശ്യമായി സർജറി നടത്തുന്നു എന്നുള്ള ആരോപണം അന്വേഷിക്കാൻ ഓരോ ഹോസ്പിറ്റലിലും ഓഡിറ്റ് കമ്മിറ്റി രൂപികരിച്ചു അത് റിവ്യൂ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments