LATEST

6/recent/ticker-posts

Header Ads Widget

കുറ്റ്യാടി എസ്ബിഐ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


കോഴിക്കോട്: കുറ്റ്യാടി എസ് ബി ഐ ജീവനക്കാരനായ സെക്യൂരിറ്റി തൂങ്ങിമരിച്ച നിലയിൽ. പേരാമ്പ്ര കായണ്ണ സ്വദേശിയാണ് മരിച്ചത് . എസ്ബിഐയുടെ കുറ്റ്യാടി ശാഖയുടെ സെക്യൂരിറ്റി ജീവനക്കാരനാണ് തൂങ്ങി മരിച്ചത്.


സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുറ്റ്യാടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മരണത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ ലഭ്യമാകൂ.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ md: Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments