തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ ഐസ് കമ്പനി കടുത്തായി രൂപപ്പെട്ട വലിയ ഗർത്തം മണ്ണിട്ട് മൂടി. ഗർത്തം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയും മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതിന് പിന്നാലെ മാവേലി മന്ന് പോയവഴിയാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു
റോഡിന്റെ വശത്ത് രൂപപ്പെട്ട വലിയ ഗർത്തം പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത സൃഷ്ടിച്ചിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഗർത്തത്തിൽ മണ്ണിട്ട് മൂടിയെങ്കിലും ഇത് ശാശ്വത പരിഹാരമല്ലെന്നും മഴയിലും വാഹന ഗതാഗതത്തിലും മണ്ണ് നീങ്ങി വീണ്ടും ഗർത്തം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പരാതിക്കാർ പറയുന്നു.
റോഡിന്റെ തകർച്ചയ്ക്ക് കാരണമായ സാഹചര്യം പരിശോധിച്ച് ആവശ്യമായ സാങ്കേതിക പരിശോധനകൾ നടത്തണമെന്നും അപകടം അപകടസാധ്യതയുള്ള റോഡ് തകരാറുകൾ കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത്. മണ്ണിട്ട് ഗർത്തം മൂടിയ നടപടിയിൽ മാത്രം ഒതുങ്ങാതെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മാക്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
ഫോട്ടോ : റോഡിൽ അപകടകരമായ രീതിയിൽ രൂപപ്പെട്ട കുഴി മണ്ണിട്ടു മൂടിയ നിലയിൽ



0 Comments