പരപ്പനങ്ങാടി | തഞ്ചാവൂരിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മികച്ച പ്രകടനത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും കോച്ച് സൈദ് മുഹമ്മദിനും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണം നൽകി.
അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് കായിക താരങ്ങളെയും പരിശീലകനെയും ആവേശപൂർവ്വം വരവേറ്റത്.
പഞ്ചായത്ത് പ്രസിഡന്റ് ലൈലാ പുല്ലൂണി , വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാബർ ചുക്കാൻ, പഞ്ചായത്ത് അംഗങ്ങളായ ഖദീജ ചെമ്പൻ,കല്ലന് റിയാസ്,
മുനവ്വർ. നഫീസടീച്ചർ എന്നിവരും രക്ഷിതാക്കളും കായിക പ്രേമികളും നാട്ടുകാരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ തലത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നാടിന്റെ അഭിമാനമായി മാറിയാണ് ഈ സംഘം മടങ്ങിയെത്തിയത്. ട്രെയിൻ ഇറങ്ങിയ വിദ്യാർത്ഥികളെയും കോച്ചിനെയും ഷാളണിയിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണ് ജനപ്രതിനിധികൾ സ്വീകരിച്ചത്.
കായിക മേഖലയിൽ കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ അംഗീകാരം വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
പ്രതിഭകൾക്ക് നൽകിയ ഈ വരവേൽപ്പ് റെയിൽവേ സ്റ്റേഷനിൽ അൽപ്പനേരം ഉത്സവ പ്രതീതി സൃഷ്ടിച്ചു.വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ ചീഫ് ഇൻസ്‌ട്രുക്ടർ ശിഹാൻ അബ്ദുൾ റഷീദ്. നാഷണൽ ചീഫ് ആഷിഫ് അരീക്കൻ ടീം അംഗങ്ങളെ അഭിനദിച്ചു...



0 Comments