LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ മഴക്കെടുതി 45,000 കര്‍ഷകരെ ബാധിച്ചു, 121 കോടിയുടെ കൃഷിനാശം; മന്ത്രി ടി സിദ്ദിഖ്

 


                                                                                                                                                                    സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 121.67 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്. വെള്ളപ്പൊക്കത്തില്‍ 9,332 ഹെക്ടര്‍ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45,000 കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷകരെ എങ്ങനെ സഹായിക്കാം എന്നതില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, സംസ്ഥാന കാര്‍ഷിക അവാര്‍ഡുകളും കൃഷിമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് പത്മശ്രീ ചെറുവയല്‍ രാമന്‍ അര്‍ഹനായി. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേരിലുള്ള മികച്ച സേവനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂര്‍ ഉളിക്കല്‍ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവന്‍ സ്മാരക അവാര്‍ഡിന് പത്തനംതിട്ടയിലെ കുറ്റൂര്‍ കൃഷിഭവന്‍ അര്‍ഹമായി.

Post a Comment

0 Comments