LATEST

6/recent/ticker-posts

Header Ads Widget

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും

 




കൊല്ലം : പ്രതിഷേധം ശക്തമാകുന്നതിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്‌ണൻ് വീട്ടിൽ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തും നീണ്ടകരയിൽ വള്ളം മറിഞ്ഞ് അപകടത്തിൽ മരണപ്പെടുകയും കാണാതാവുകയും ചെയ്‌ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദർശിക്കുക. സ്ഥലം എംഎൽഎയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദർശനം.അതേസമയം, മുതലപ്പൊഴിയിൽ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌ബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എൻ എസ് കൽപ്പേനി കപ്പലിൽ പ്രൊഫഷണൽ സ്‌കൂബ ടീം എത്തി തിരച്ചിൽ നടത്തി. ഇന്നും തിരച്ചിൽ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്‌സ്മെൻ്റിൻ്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.

Post a Comment

0 Comments