LATEST

6/recent/ticker-posts

Header Ads Widget

LPST റാങ്ക് ഹോള്‍ഡേഴ്‌സ് സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കാത്തത് ഗൗരവതരം: പി എ മുഹമ്മദ് റിയാസ്

 



തിരുവനന്തപുരം: എൽപിഎസ്‌ടി റാങ്ക് ഫോൾഡർമാർ 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് രംഗത്ത്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അദ്ദേഹം സമരപ്പന്തലിൽ എത്തി കണ്ടിരുന്നു. ഔദ്യോഗികമായി ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്ന് റിയാസ് വിമർശിച്ചു.ഇത് സർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ സമീപനമാണ്. അധികാരത്തിൽ എത്തിയാൽ 24 മണിക്കൂറിനുള്ളിൽ ഇത്തരം പ്രശ്ന‌ങ്ങൾ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത്. ചർച്ചയ്ക്ക് പോലും വിളിക്കാത്തത് ഗൗരവതരം. കോൺഗ്രസിൽ ഈ വിഷയത്തിൽ യോജിച്ച അഭിപ്രായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരാഹാര സമരം അനുഷ്‌ഠിക്കുന്ന വളർമതിയുടെ ആരോഗ്യനില വളരെ മോശമായി വരുന്നെന്നും അദ്ദേഹം പറഞ്ഞു.


രണ്ടുദിവസം മുമ്പ് പൊലീസിനെ ഉപയോഗിച്ച് നിർബന്ധമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. സർക്കാർ ഇടപെട്ട് സമരപ്പന്തലിൽ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പിഎസ്‌സി നിയമനം രാജ്യത്തിന് അഭിമാനകരണമാണെന്ന് പറഞ്ഞ അദ്ദേഹം റെക്കോർഡ് നിയമനം നടത്താൻ ഇടത് സർക്കാരിന് കഴിഞ്ഞെന്നും അവകാശപ്പെട്ടു. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അടിയന്തരമായി ചർച്ചയ്ക്ക് ക്ഷണിക്കാൻ സർക്കാർ തയ്യാറാകണം എന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Post a Comment

0 Comments