മമ്പുറം: എ ആർ നഗർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതത്തിലായവരെ മാറ്റി പാർപ്പിക്കുന്നതിന് മമ്പുറം സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം പി.കെ അസ്‌ലു , വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് കെ കെ മൻസൂർ കോയ തങ്ങൾ വൈസ് പ്രസിഡന്റ് ജുസൈറ, സ്ഥിരംസമിതി ചെയർപേഴ് സൺമാരായ ഇ.കെ സുബൈർ മാസ്റ്റർ. പി.കെ അബൂത്വാഹിർ, മെമ്പർ മാരായ പി.ടി റസിയ, ഷാലത്ത് കവറൊടി, ഖദിജ ചുക്കാൻ, ഇ.വി സഫൂറ, എ.ആർ.നഗർ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡൻ്റ് മുസ്‌തഫ പുള്ളിശ്ശേരി, വില്ലേജ് ഓഫീസർ, തഹസിൽദാർ . താനൂർ ഡി.വൈ.എസ്.പി ഗോപകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ജാബിർ, വാർഡ് മെമ്പർമാരായ റഷിദ് കൊണ്ടാണത്ത്, ഹസ്ന മറ്റു മെമ്പർമാർ, ആരോഗ്യ വകുപ്പ് അധികൃതർ, ഉദ്യോഗസ്ഥർ സന്ദർശിച്ചു.



0 Comments