LATEST

6/recent/ticker-posts

Header Ads Widget

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 270; കാണാതായവരിൽ 33 മലയാളികളും

 


കാഠ്‌മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയ്ക്കും 270 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 300 ഇന്ത്യക്കാർ ഉൾപ്പെടെ 1200 ഓളം പേരെ കാണാനില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.


കാണാതായവരെ എത്രയും വേഗം കണ്ടെത്തുന്നതിനായുള്ള ഊർജിതശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പുറപ്പെട്ട 288 പേരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങിക്കിടക്കുകയാണെന്നും തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരടങ്ങിയ യാത്രാസംഘത്തെ രക്ഷപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്ശ്വാൾ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുപോയ യാത്രക്കാരിൽ ചിലരെ ബന്ധപ്പെടാനായിട്ടുണ്ട്. 288 പേരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ചൈനീസ് മേഖലയിൽ മാത്രമായി 200 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കാണാതായവരിൽ 32 പേർ ബംഗാളിൽ നിന്നുള്ളവരും 33 പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. ചൈനീസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടത്തുന്നുണ്ട്. അദ്ദേഹം വിശദമാക്കി. കേരളത്തിൽ നിന്നുള്ള 33 പേരെ കാണാനില്ലെന്നും ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമെന്നും വിദേശകാര്യവക്താവ് കൂട്ടിച്ചേർത്തു

അതേസമയം, നേപ്പാൾ പ്രളയത്തെ തുടർന്ന് അടിയന്തര സഹായങ്ങൾക്കായി വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: +911123088718, +911123088719

നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരിലെ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചതായി നേരത്തെ നോർക്ക അറിയിച്ചിരുന്നു. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം, ചിത് വാൻ ജില്ലയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്.

Post a Comment

0 Comments