LATEST

6/recent/ticker-posts

Header Ads Widget

അൻവയ് ദ്രാവിഡും ആര്യവീർ സെവാഗും അണ്ടർ 19 സ്ക്വാഡിൽ, ഓസ്ട്രേലിയക്കെതിരെ തീ പാറും


 

ന്യൂഡൽഹി: ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡും വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ചു. സെപ്തംബർ 18നാണ് മത്സരം. മൂന്ന് ഏകദിന മത്സരങ്ങൾക്കും രണ്ട് മൾട്ടിഡേ (നീണ്ട ഫോർമാറ്റ്) മത്സരങ്ങൾക്കുമായി ബി സി സി ഐ സെലക്ഷൻ കമ്മിറ്റി വെവ്വേറെ ടീമുകളെയാണ് പ്രഖ്യാപിച്ചത്. ഏകദിന ടീമിനെ ലക്ഷ്യ റായ് ചന്ദാനിയും നീണ്ട ഫോർമാറ്റിലുള്ള മത്സരങ്ങൾക്കുള്ള ടീമിനെ യഷ്വർധൻ സിംഗ് ചൗഹാനും നയിക്കും.


അൻവയ്, ആര്യവീർ എന്നിവർ ഏകദിന ടീമുകളിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. പതിനെട്ട് വയസുള്ള ആര്യവീർ ആദ്യമായിട്ടാണ് ഇന്ത്യൻ ടീമിലെത്തുന്നത്.നിലവിൽ ഡൽഹി പ്രീമിയർ ലീഗ് താരമാണ്. രാഹുൽ ദ്രാവിഡിൻ്റെ ഇളയ മകൻ അൻവയ് കഴിഞ്ഞ മാസം ശ്രീലങ്കൻ പര്യടനം നടത്തിയ അണ്ടർ 19 ടീമിൽ ഇടം പിടിച്ചിരുന്നു. പതിനേഴ് വയസുകാരനായ അൻവയ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ലങ്കൻ പര്യടനത്തിൽ രണ്ട് ഏകദിന മത്സരങ്ങൾ കളിച്ച അൻവയ് 14, 87 എന്നിങ്ങനെ സ്കോർ ചെയ്തു.

ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളും ഒരു മൾട്ടി ഡേ മത്സരവും രാജ്കോട്ടിൽ നടക്കും. രണ്ടാമത്തെ മൾട്ടി ഡേ മത്സരം അഹമ്മദാബാദിൽ.

സ്ക്വാഡ്:


അണ്ടർ 19 ഏകദിനം - ലക്ഷ്യ റാചന്ദാനി (ക്യാപ്റ്റൻ), യഷ്ബർധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ഭാഗേൽ(വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വി കെ വിനീത്, കുശാഗ്ര ഓജ, അർജുൻ രജ്പുത്, മനൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി.യഷ്വീർ, രോഹിത് യാദവ്, ഷാവിൻ വിനോദ്, മൊഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ്യപട്ടേൽ.

Post a Comment

0 Comments