കോഴിക്കോട്: തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്കേറ്റു. തൂണേരി ബാലവാടി ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ രജിലേഷിനെ മൊടക്കല്ലൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



0 Comments