LATEST

6/recent/ticker-posts

Header Ads Widget

കുറ്റൂർ ദേശം നാളെ മമ്പുറം തങ്ങളെ ഓർക്കുന്നു

 


മലബാർ ഇന്ന് ആസ്വദിക്കുന്ന ബഹുസ്വര ജീവിതത്തിൻ്റെ അടിസ്ഥാന കാരണക്കാരിൽ ഒരാളാണ് മമ്പുറം തങ്ങൾ. 

ജാതി മതഭേദമന്യേ തനിക്ക് ചുറ്റുമുള്ള മനുഷ്യരെ, ജീവിതകാലത്ത് നേരിട്ടും, മരണശേഷം തൻ്റെ സമ്പന്നമായ ഓർമകളിലൂടെയും, മമ്പുറം തങ്ങൾ ഇഴചേർത്തു കെട്ടി. മലബാറിലെ ഓരോ കൊച്ചു ദേശങ്ങൾക്കും കുടുംബങ്ങൾക്കും തങ്ങളുമായി ബന്ധപ്പെട്ട നൂറുനൂറു കഥകൾ പറയാനുണ്ട്. ഒരുമയുടെയും മൈത്രിയുടെയും ഐതിഹാസികമായ സമൂഹ നിർമിതിയുടെയും ഉള്ളം നിറക്കുന്ന കഥകൾ.


 നാളെ (ജൂൺ 4 ന് വ്യാഴാഴ്ച ) വൈകീട്ട് 7 മണിക്ക് കുറ്റൂർ ദേശത്തെ ചരിത്ര തൽപ്പരർ 'ഗ്രീനസ്ക്വയറിൽ' ഒത്തുചേർന്ന് ആ കഥകൾ പറയുകയാണ്.


മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് 'മലബാറിലെ ഗ്രാമങ്ങൾ മമ്പുറം തങ്ങളെ ഓർക്കുന്നു' എന്ന ശീർഷകത്തിൽ നടത്തുന്ന പൈതൃക കാമ്പയിൻ്റെ ഭാഗമായാണ്

സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷൻ

ഈ ഒത്തുചേരൽ ഒരുക്കിയിട്ടുള്ളത്.


പരിപാടിയിൽ മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് & ഹെറിറ്റേജ് സ്‌റ്റഡീസ് ഡയറക്ടറും ചരിത്രകാരനുമായ ഡോ: മോയിൻ മലയമ്മ അതിഥിയാവു.


മമ്പുറം തങ്ങളുമായി അഭേദ്യമായ ബന്ധം പുലർത്തിയ കുറ്റൂരിൻ്റെ കഥ. മമ്പുറം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന പുതുപ്പറമ്പിൽ

കുഞ്ഞാലിയുടെ കഥ,

ഇന്നും ഈ നാടിൻ്റെ വീടകങ്ങളിലും നാട്ടിൻപുറങ്ങളിലും ബാക്കിയിരിപ്പുള്ള പൈതൃക ശേഷിപ്പുകളുടെ കഥ, കുടുംബങ്ങളും തലമുറകളും അണമുറിയാതെ കൈമാറി വന്ന ആഖ്യാനങ്ങളുടെ കഥ,


നാടിൻ്റെ ഗതകാല സ്മരണകളിലേക്ക് നമ്മൾ തിരിച്ചു നടക്കുകയാണ്. ഓർമകളുടെ കോലായിൽ ഒന്നിച്ചിരിക്കുകയാണ്. തലമുറകളിലേക്ക് പടരാനുള്ള ഈ പൈതൃക വേദിയിൽ ജാതി-മത- കക്ഷി - രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ചരിത്രാന്വേഷികളുടെയും സാന്നിധ്യം ആഗ്രഹിക്കുന്നു

Post a Comment

0 Comments