LATEST

6/recent/ticker-posts

Header Ads Widget

പാമ്പുകടിയേറ്റ വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 


കോഴിക്കോട്: താമരശ്ശേരി ചമൽ വട്ടപൊയിൽ സ്വദേശിക്ക് പാമ്പുകടിയേറ്റു. വട്ടപൊയിൽ ശിവൻ (62) ആണ് പാമ്പുകടിയേറ്റ് ചികിത്സയിലുള്ളത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം.


തന്റെ വീടിന് സമീപത്തുള്ള വാഴത്തോട്ടത്തിൽ വാഴക്കുല വെട്ടുന്നതിനിടെയാണ് ശിവന് പാമ്പുകടിയേറ്റത്. വാഴയിൽ ഒളിച്ചിരുന്ന പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ, കടിച്ച പാമ്പിനെ സുരക്ഷിതമായി കവറിലാക്കിയ ശേഷം ബന്ധുക്കൾ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.


ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം, വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 108 ആംബുലൻസിൽ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പ് വിഷമുള്ള ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments