LATEST

6/recent/ticker-posts

Header Ads Widget

മമ്പുറം മഖാം ഉറൂസ് സമാപനം; വാഹനങ്ങൾ തിരിച്ചുവിടുമെന്ന് പോലീസ്

 


ചരിത്രപ്രസിദ്ധമായ മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് നാളെ മമ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നേർച്ചയുടെ അവസാന ദിവസമായ നാളെ മഖാമിലേക്ക് ഒഴുകിയെത്തുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനുമായാണ് ട്രാഫിക് പരിഷ്‌കാരം.

നാളെ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മമ്പുറം മഖാമിലേക്കും അവിടെനിന്ന് തിരിച്ചും മമ്പുറം പഴയ പാലം വഴി യാതൊരുവിധ വാഹനങ്ങളും കടന്നുപോകാൻ അനുവദിക്കില്ല. ഈ സമയങ്ങളിൽ മഖാമിലേക്ക് എത്തുന്ന തീർത്ഥാടകരും പൊതുജനങ്ങളും നടപ്പാലം വഴിയോ അല്ലെങ്കിൽ പുതിയ പാലം വഴിയോ കാൽനടയായി മാത്രമേ വരാനും തിരിച്ചുപോകാനും പാടുള്ളൂ.

മഖാം സിയാറത്തിനും നേർച്ചക്കുമായി വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തുന്നവർ ദേശീയപാതയിൽ നിന്നും വി.കെ. പടി വഴി തിരിഞ്ഞ് ലിങ്ക് റോഡിലൂടെ വന്ന് ആളുകളെ ഇറക്കി അതേ റൂട്ടിലൂടെ തന്നെ തിരിച്ചുപോകേണ്ടതാണെന്ന് പോലീസ്.

പ്രധാന കവലകളിലും പാർക്കിങ് ഗ്രൗണ്ടുകളിലും ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ കൂടാതെ പ്രത്യേക വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ പൊതുജനങ്ങളും ഡ്രൈവർമാരും പോലീസിന്റെ ട്രാഫിക് നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് തിരൂരങ്ങാടി പോലീസ്.

#tirurangadi #Mampuram #TrafficAlert

Post a Comment

0 Comments