LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് മുഹറം അവധി മാറ്റി; ജൂൺ 26 വെള്ളിയാഴ്ച പൊതു അവധി

 


സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി മാറ്റി സർക്കാർ ഉത്തരവിറക്കി. നേരത്തെ ജൂൺ 25 വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധിയാണ് ജൂൺ 26 വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സംസ്ഥാനത്ത് മുഹറം ജൂൺ 26-ന് ആചരിക്കുന്ന സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് അവധിയിൽ മാറ്റം വരുത്തി പുതിയ ഉത്തരവിറക്കിയത്.


മുൻപ് പുറത്തിറക്കിയ കലണ്ടർ പ്രകാരം ജൂൺ 25-നായിരുന്നു മുഹറം അവധി രേഖപ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ജൂൺ 25 (വ്യാഴാഴ്ച) സംസ്ഥാനത്ത് സാധാരണ പ്രവൃത്തിദിവസമായിരിക്കുമെന്നും അഡീഷണൽ സെക്രട്ടറി അനിൽ ജോണി പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.


Post a Comment

0 Comments