LATEST

6/recent/ticker-posts

Header Ads Widget

വ്യാജ പാസ്പോർട്ട്: സഊദിയിൽ വിമാനമിറങ്ങിയ പ്രവാസി അറസ്റ്റിൽ

 




റിയാദ്: വ്യാജ പാസ്പോർട്ടുമായി സഊദിയിൽവിമാനമിറങ്ങിയ പ്രവാസി അറസ്റ്റിൽ. വ്യാജ മാർഗങ്ങളിലൂടെ അനധികൃതമായി സഊദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പാകിസ്‌താൻ പൗരനാണ് എമിഗ്റേഷൻ പിടിയിലായത്. ഖസീം പ്രവിശ്യയിലെ ബുറൈദ അമീർ നായിഫ് ബിൻ അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്ത്) ഉദ്യോഗസ്ഥർ പിടികൂടിയത്.

വിമാനത്താവളത്തിലെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലയ വ്യക്തി പാകിസ്ഥാൻ സ്വദേശിയാണെന്ന് ജവാസത്ത് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും, നിയമലംഘനവുമായി ബന്ധപ്പെട്ട തുടർന്നുള്ള നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ഡയറക്ടറേറ്റ് അറിയിച്ചു.

Post a Comment

0 Comments