LATEST

6/recent/ticker-posts

Header Ads Widget

ലെബനനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം, നാല് പേർ കൊല്ലപ്പെട്ടു; ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

 


ടെഹ്റാൻ: യുഎസ്-ഇറാൻ സമാധാന നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഇസ്രയേലിന്റെ ആക്രമണത്തിൽ ലെബനനിൽ നാല് പേർ കൊല്ലപ്പെട്ടു. നബാട്ടിയേയിലാണ് വലിയതോതിൽ ആക്രമണം ഉണ്ടായത്.


ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. യുഎസുമായുള്ള സമാധാന കരാറിൽ ലെബനനിലെ വെടിനിർത്തൽ കൂടി ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇസ്രയേൽ നീക്കം.

ടെഹ്റാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ അംഗീകരിച്ചതു മുതൽ ലെബനനിൽ 84 തവണ സമാധാനം കരാർ ലംഘിക്കപ്പെട്ടതായി ഇറാൻ ആരോപിച്ചു.ആക്രമണം തുടർന്നാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. ലെബനനിൽ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നായിരുന്നു ഇസ്രയേലിനോട് ട്രംപ് പറഞ്ഞത്. ലെബനനിലെ ആക്രമണം തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നും ലെബനനിൽ താമസിക്കുന്നവർ എല്ലാം ഹിസ്ബുള്ളകളല്ലെന്നും സാധാരണക്കാരുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

Post a Comment

0 Comments