കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകളിൽ ഞങ്ങൾക്ക് അന്നും ഇന്നും മാറ്റമില്ലെന്ന് കെഎം ഷാജി. സർക്കാർ അധികാരത്തിലേറിയാൽ പിഎം ശ്രീ കടലിൽ എറിയും എന്ന് പറഞ്ഞത് ഒരു തെരുവ് പ്രസംഗത്തിലെ പ്രയോഗമാണ്. അല്ലാതെ പ്രായോഗികമായി അങ്ങിനെ ചെയ്യും എന്നല്ല. കെഎം ഷാജി വ്യക്തമാക്കി.
'ഞാൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്, ഈ സർക്കാർ ഒരു പ്രൊസീജിയർ ആണ്. മുഖ്യമന്ത്രി, അത് വി ഡി സതീശൻ ആയാലും പിണറായി വിജയൻ ആയാലും ഒപ്പിടുന്നത് അവരുടെ വ്യക്തിപരമായ ഒപ്പല്ല, സർക്കാരിൻ്റെ ഒപ്പാണ്. സർക്കാർ ഒരു തുടർച്ചയാണ്. തുടർച്ചയിൽ ഒരു കാര്യം പെട്ടെന്ന് മാറ്റാൻ കഴിയില്ല. സമിതിയുടെ നിരീക്ഷണം വന്നതിന് ശേഷം അന്തിമ തീരുമാനമുണ്ടാവും. ഇപ്പോൾ നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സാങ്കേതിക പ്രശ്‌ം ചൂണ്ടിക്കാട്ടിയാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല, സാങ്കേതികമായ അഭിപ്രായമാണ്. കെ എം ഷാജി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ മുൻ നിലപാടിൽ നിന്നും പൂർണ്ണമായി പിന്തിരിഞ്ഞിരിക്കുകയാണ് യുഡിഎഫ് സർക്കാർ. അധികാരത്തിലേറിയാൽ പദ്ധതി നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞവരാണ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.



0 Comments