മലപ്പുറം | പരപ്പനങ്ങാടി ഹാർബറിന് സമീപം ശക്തമായ കാറ്റിലും മഴയിലും പെട്ട് 'തക്ബീർ' എന്ന മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 10:30 ഓടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളെയും അപകടത്തിൽപ്പെട്ട വള്ളവും ഇതുവരെ കരയിലെത്തിക്കാൻ സാധിച്ചിട്ടില്ല.
മോശം കാലാവസ്ഥയും കടലിലെ ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, കടലിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെയും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക അധികൃതരുടെയും നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാദൗത്യം പുരോഗമിക്കുന്നത്.
അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തിരച്ചിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.



0 Comments