LATEST

6/recent/ticker-posts

Header Ads Widget

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല,അവരുടേത് നിലവാരമുള്ള പ്രവൃത്തി‌,കുത്തക ഒഴിവാക്കുന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും:മന്ത്രി പികെ ബഷീര്‍



തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച്‌ സർക്കാർ നിയമ സഭയില്‍. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല ഇതുസംബന്ധിച്ച്‌ പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയില്‍ പറഞ്ഞു സൊസൈറ്റിക്ക് നല്‍കിയ കരാറിന്‍റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ് ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നല്‍കിയിട്ടില്ല ഊരാളുങ്കലിന് വഴിവിട്ട് കരാറുകള്‍ നല്‍കിയെന്ന് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ യുഡി എഫ് ആരോപിച്ചിരുന്നു.ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവൃത്തികളാണെന്ന് പി കെ ബഷീര്‍, വിടി ബലറാമിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി. നിലവാരം ഉള്ളതുകൊണ്ട് എല്ലാവരും അവർക്ക് പിന്നാലെ പോയി വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോള്‍ പ്രശ്‌നം ഊരാളുങ്കലിൻ്റെ കുത്തക ഒഴിവാക്കുമോ എന്ന് ബലറാം ചോദിച്ചു പത്തുവർഷംകൊണ്ട് അവർക്ക് ഒരുപാട് വർക്കുകള്‍ കിട്ടുന്നു പ്രവൃത്തികള്‍ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുണ്ട് വർക്കുകള്‍ നിജപ്പെടുത്തുമോയെന്നും അദ്ദേഹം ചോദിച്ചു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെന്ന് പികെ ബഷീര്‍ മറുപടി നല്‍കി.

Post a Comment

0 Comments