LATEST

6/recent/ticker-posts

Header Ads Widget

ചുരത്തിൽ വാഹനത്തിരക്ക്: ആറാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിര



താമരശ്ശേരി: ചുരത്തിൽ വാഹനബാഹുല്യം കാരണവും ആറാം വളവിലെ വീതികുറവ് നിമിത്തവും കനത്ത യാത്രാക്ലേശം അനുഭവപ്പെടുന്നു. ചുരം കയറിപ്പോകുന്ന വാഹനങ്ങളുടെ വലിയൊരു നിരയാണ് രണ്ടാം വളവിനടുത്തുള്ള ചിപ്പിലിത്തോട് ഭാഗം മുതൽ ആറാം വളവ് വരെ നീണ്ടുകിടക്കുന്നത്. ഈ സമയത്ത് ചുരം കയറാൻ എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അമിതമായ വർദ്ധനവാണ് നിലവിലെ ഈ കനത്ത തിരക്കിന് പ്രധാന കാരണം.


എന്നാൽ, ആറാം വളവിനു മുകളിലേക്ക് പോകുന്തോറും യാത്രാതടസ്സങ്ങളോ മറ്റു പ്രയാസങ്ങളോ ഇല്ലാതെ ഗതാഗതം സുഗമമായി തുടരുന്നുണ്ട്. അതുപോലെ തന്നെ ചുരം ഇറങ്ങി വരുന്ന വാഹനങ്ങൾക്കും നിലവിൽ വലിയ രീതിയിലുള്ള തടസ്സങ്ങളൊന്നും നേരിടുന്നില്ല. ചുരം കയറുന്ന ഭാഗത്തെ ഒരു വശത്തെ ഈ തിരക്ക് നിയന്ത്രിക്കാനും ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Post a Comment

0 Comments