LATEST

6/recent/ticker-posts

Header Ads Widget

ഓപ്പറേഷൻ തൂഫാൻ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റർ ചെയ്തത് 270 കേസുകൾ

 



ഓപ്പറേഷൻ തൂഫാൻ തുടരുന്നു. കഴിഞ്ഞ ദിവസം വരെ രജിസ്റ്റർ ചെയ്തത് 270 കേസുകൾ. 296 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ നിന്നും എംഡിഎംഎ, കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു.


പത്തനംതിട്ട ജില്ലയിൽ ലഹരി വിതരണം നടത്തിയ സംഘത്തിലെ മുഖ്യ കണ്ണിയെ പന്തളം പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് നൈജീരിയൻ പൗരനായ സാമുവേൽ ഡൽഹിയിൽ വച്ച് പന്തളം പൊലീസിന്റെ പിടിയിലായത്. പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കേന്ദ്രീകരിച്ച് ജില്ലയിലെ മറ്റ് ലഹരി ഇടപാടുകാരെ പിടികൂടുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.


കഴിഞ്ഞമാസം പതിനഞ്ചാം തീയതി പന്തളത്ത് വച്ച് രണ്ടുപേരെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് നൈജീരിയൻ പൗരനിലായിരുന്നു. ജില്ലയിൽ രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഡൽഹിയിൽ പിടിയിലായ സാമുവേൽ. പന്തളം പോലീസ് ഡൽഹിയിലെത്തി സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി ഉദ്യോഗസ്ഥർക്ക് നേരെ ആക്രോശിച്ചിരുന്നു. നെറ്റിയിൽ സ്വയം മുറിവുണ്ടാക്കുകയും ചെയ്തു.


നൈജീരിയൻ പൗരനുമായി ബന്ധപ്പെട്ട് ജില്ലയിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു. പന്തളത്ത് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാളുടെ ഭാര്യയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments