LATEST

6/recent/ticker-posts

Header Ads Widget

യുഎസിലെ മിസോറിയിൽ വിമാനം തകർന്ന് അപകടം;12 പേർ കൊല്ലപ്പെട്ടു

 


മിസോറി: യുഎസിൽ സ്വകാര്യ സ്കൈ ഡൈവിങ് കമ്പനിയുടെ വിമാനം തകർന്ന് 12 പേർ മരിച്ചു. സ്കൈ ഡൈവിങ്ങിനായി എത്തിയ പതിനൊന്ന് പേരും,വിമാനത്തിൻ്റെ പൈലറ്റുമാണ് മരിച്ചത്. ഇന്നലെ രാത്രി, ഇന്ത്യൻ സമയം പത്തരയോടെ മിസോറിയിലെ ബട്ലർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്.


സ്കൈഡൈവ് കൻസാസ് സിറ്റി' കമ്പനിയുടെ സിംഗിൾ എഞ്ചിൻ വിമാനം സമീപത്തെ, ഹൈവേയിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കവെയായിരുന്നു അപകടം. റൺവേയിൽ നിന്ന് നൂറ് അടി മാത്രം ഉയർന്ന വിമാനം മൂക്ക് കുത്തി നിലത്തേക്ക് പതിക്കുകയായിരുന്നു. ഉയരകുറവ് കാരണം, യാത്രിക്കാർക്ക് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാനും സാധിച്ചില്ല. സ്കൈഡൈവിങ് കാണാനെത്തിയവരുടെ മുന്നിലാണ് ഉറ്റവർ മരിച്ചുവീണത്.

Post a Comment

0 Comments