തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിജയമാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബാക്കി ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടീം യുഡിഎഫ് പ്രവചിച്ച പോലെ തന്നെയാണ് വന്നിട്ടുള്ളത്. പ്രതിപക്ഷം ഇല്ലാത്ത ജില്ലയാകുമെന്ന് യുഡിഎഫിന് ഉറപ്പ് കൊടുത്തിരുന്നു അതുപോലെ തന്നെ സംഭവിച്ചു. തവനൂരിലെ വിജയം കേരളത്തിന് മാതൃകയാണ് സ്ഥാനാർഥിയുടെ സമുദായത്തിലെ വോട്ടുകൾ ഒന്നും അവിടെ ഇല്ല. ലീഗിന്റെ തൊപ്പിയിലെ പൊൻതൂവലാണ് തവനൂരിലെ വിജയമെന്നും സാദിക്കലി തങ്ങൾ പ്രതികരിച്ചു.
കൂടിയാലോചനകളിലൂടെ മാത്രമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല. ജനാതിപത്യ പാർട്ടി ആകുമ്പോൾ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും സാദിക്കലി തങ്ങളുടെ കാലത്ത് ഉണ്ടാക്കിയിരിക്കുന്നത് ചരിത്രമാണ് എന്നും ചരിത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് ലീഗ് എന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.
#pkkunjalikkutty

0 Comments