LATEST

6/recent/ticker-posts

Header Ads Widget

താനൂര്‍ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; വിജയം ഉറപ്പിച്ച്‌ പികെ നവാസ്

 




താനൂരില്‍ വിജയം ഉറപ്പിച്ച്‌ മുസ്ലീംലീഗ്. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്.

സി.എച്ച്‌ മുഹമ്മദ് കോയ സാഹിബ് മുതല്‍ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണില്‍ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങള്‍ക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്


താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ നമ്മളെത്തും.


'ഇരുളിനെ ഭേദിച്ച്‌ കടന്നുവരുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്, അത് വിജയത്തിന്റെ വെളിച്ചമാണ്, ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വെളിച്ചമാണ്.' സി.എച്ച്‌ മുഹമ്മദ് കോയ സാഹിബ് മുതല്‍ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണില്‍ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങള്‍ക്ക് നാം അവസാനം കുറിക്കുന്നു.


ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വെളിച്ചമേകാനും സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചക്കായും എന്നും മുന്നില്‍ നില്‍ക്കും. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങള്‍ക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കും.


ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കള്‍, സഹപ്രവർത്തകർ. താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും, ലീഡർ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി സെക്രട്ടറി പി എം എ സലാം സാഹിബുംഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടങ്ങി ഓരോ വോട്ടർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.


നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തി. തീർച്ചയായും, നല്ല താനൂരിന്റെ ദിനങ്ങള്‍ നമ്മള്‍ ആരംഭിച്ചുകഴിഞ്ഞു.

Post a Comment

0 Comments