LATEST

6/recent/ticker-posts

Header Ads Widget

ഇൻസ്റ്റഗ്രാമിലൂടെ പുസ്‌തകങ്ങളുടെ വ്യാജ പി ഡി എഫ് പതിപ്പുകളുടെ വിൽപ്പന; പ്രതി അറസ്റ്റിൽ

 



കോട്ടയം: പുസ്‌തകങ്ങളുടെ വ്യാജ പി ഡി എഫ് പതിപ്പുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. മലപ്പുറം പള്ളറപ്പറമ്പ് സ്വദേശിയായ പള്ളറ തെക്കേക്കണ്ടി വീട്ടിൽ ഹിബാത്തുൽ റഹ്മാൻ പി. സി.യെയാണ് കോട്ടയം ഈസ്റ്റ് പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്.


ഡി സി ബുക്സിനുമാത്രം പകർപ്പവകാശമുള്ള പുസ്ത‌കങ്ങൾ പി ഡി എഫ് ഫോർമാറ്റിലേക്ക് മാറ്റി വ്യാജകോപ്പികൾ നിർമ്മിക്കുകയും വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിൽക്കുകയുമായിരുന്നു ചെയ്തത്.


ഒ.വി വിജയൻ, ടി ഡി രാമകൃഷ്‌ണൻ, ബഷീർ, ജോസഫ് അന്നം കുട്ടി ജോസ് തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്‌തകങ്ങളാണ് പ്രതി വിറ്റത്. ഇത്തരത്തിൽ വ്യാജകോപ്പികളുടെ ഉപയോഗം, പ്രചരണം, വിൽപ്പന എന്നിവ തടയുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പകർപ്പവകാശ ലംഘനം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും പുസ്‌തകപ്രസാധനമേഖലയെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ആൾ കേരള ബുക്ക് സെല്ലേഴ്സ് ആന്റ് പബ്ലിഷേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments