LATEST

6/recent/ticker-posts

Header Ads Widget

കൊണ്ടോട്ടി നേർച്ച സമാപനം ഇന്ന്

 


മലപ്പുറത്തിന്റെ മതസൗഹാർദ്ദവും, ചരിത്രവും സമ്മേളിക്കുന്ന കൊണ്ടോട്ടി നേർച്ചക്കു ഇന്ന് സമാപനം. നേർച്ചയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ വിവിധ ദേശങ്ങളിൽ നിന്നുള്ള പെട്ടിവരവുകളാണ് ഇന്നലെ രാത്രി കൊണ്ടോട്ടിയെ ആഘോഷലഹരിയിലാക്കിയത്.


വൈകുന്നേരം ഏഴ് മണിയോടെ പരിസര പ്രദേശങ്ങളായ  നെടിയിരുപ്പ്, കിഴിശ്ശേരി, മുണ്ടക്കുളം, മുതുവല്ലൂർ, മോങ്ങം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പെട്ടിവരവുകൾ കൊണ്ടോട്ടി തങ്ങൾ മഖാമിലേക്കെത്തി. 


കഴിഞ്ഞ ദിവസം മുസ്ലിയാരങ്ങാടി, മണ്ണാർ തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള പെട്ടിവരവുകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഖാമിൽ എത്തിയിരുന്നു. വിവിധ ഇനം ബാൻഡ് വാദ്യങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, കേരളത്തിന്റെ തനതായ നാടൻ കലാരൂപങ്ങൾ എന്നിവ പെട്ടിവരവുകൾക്ക് മാറ്റുകൂട്ടും.


ആഘോഷങ്ങൾക്ക് മിഴിവേകാനായി ഇത്തവണ നഗരം മുഴുവൻ വർണ്ണവിളക്കുകളാൽ അലംകൃതമാണ്. കൊണ്ടോട്ടിയുടെ ഹൃദയഭാഗമായ കുബ്ബ, തക്കിയ, പ്രധാന അങ്ങാടികൾ എന്നിവ മനോഹരമായി ദീപാലങ്കാരങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയിട്ടുണ്ട്.


പ്രാദേശിക കൂട്ടായ്മയായ 'തക്കിയൻസ്' ആണ് അലങ്കാരങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും നേതൃത്വം നൽകുന്നത്. ഘോഷയാത്രകൾ കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.


തിരക്ക് പരിഗണിച്ച് പോലീസും സന്നദ്ധ പ്രവർത്തകരും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 


ഇന്ന് പകൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനമെടുക്കൽ ചടങ്ങോടുകൂടി ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമാകും.

Post a Comment

0 Comments