ആലപ്പുഴ: സിപിഎം നേതൃത്വത്തിന് പരോക്ഷ വിമർശനവുമായി വി.എസ്‌അച്യുതാനന്ദന്റെ മകൻ വി.എസ് അരുൺകുമാർ. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് വിമർശനം.
ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർഥ രാഷ്ട്രീയമെന്നാണ് അച്ഛൻ എന്നും വിശ്വസിച്ചിരുന്നതെന്ന് അരുൺകുമാർ പറഞ്ഞു. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രസ്ഥാനങ്ങൾ സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വി.എ അരുൺകുമാർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെസിപിഎം നേതൃത്വത്തിനെതിരെ അണികളിൽനിന്നുപോലുംവിമർശനമുയരുന്നതി നിടെയാണ് വിഎസിന്റെമകന്റെവാക്കുകൾ.അരുൺകുമാറിന്റെ പോസ്റ്റ്....ഇക്കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പുംഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്‌തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരൻ്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.

0 Comments